The Kerala floods of 2018 were a devastating natural disaster that had a huge impact on the state of Kerala in India. The floods caused severe damage to property, infrastructure, and lives, and affected over a million people in the state. In response to this disaster, the KSESTA stepped up to coordinate relief efforts. The KSESTA worked with the Government of Kerala, the Indian Armed Forces, and other non-governmental organizations to provide aid to those affected. They also set up a website that provided real-time updates on the situation in Kerala and enabled people to donate funds and other resources to aid relief efforts. The Electronic Association of India is to be commended for their efforts in coordinating relief efforts during the Kerala floods. Their dedication to providing assistance to those affected was admirable, and their commitment to raising awareness and donations was greatly appreciated. The KSESTA set a great example of how a non-profit organization can come together to make a difference in times of crisis.
പേര് : കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ.
ഹെഡ് ഓഫീസ്: ആദം സ്റ്റാര്‍ കോംപ്ലക്സ്, ഭീമാജംക്ഷന് തൊടുപുഴപി.ഒ, ഇടുക്കി – 685 584, പോസ്റ്റ് ബോക്സ് നമ്പര്‍ -14.
Email : ksesta.org@gmail.com
പ്രവർത്തന പരിധി – തിരുവന്തപുരം മുതൽ കാസർഗോഡുവരെയുള്ള കേരള സ്റ്റേറ്റ് മുഴുവന്‍ വ്യാപകാതിർത്തിയാകുന്നു.
ഈ അസോസിയേഷനിലെ അംഗങ്ങളുടെ പരസ്പര സഹകരണത്തിനും, നിലനിൽപിനും, സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിക്കുവേണ്ടിയും, നാൾക്കുനാൾ മാറിവരുന്ന സാങ്കേതിക പരിജ്ഞാനം പങ്കുവെക്കാനും നല്ലൊരു സാംസ്കാരിക വളർച്ചയ്ക്കുവേണ്ടിയും ആണ്.
കലാ സാംസ്കാരിക ശാസ്ത്ര സാങ്കേതിക പുരോഗതിയ്ക്ക് അംഗങ്ങളെ സജ്ജരാക്കുക.
ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ നടത്തുക. ഇലക്ട്രോണിക്സ് മേഖലയിലെ പരിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ലൈബ്രറികൾ സ്ഥാപിക്കുക.
തൊഴിൽ രംഗത്ത് സത്യസന്ധത നിലനിർത്തുവാനും ചെയ്യുന്ന തൊഴിലിന് അർഹമായ വേതനം ഉറപ്പാക്കുന്നതിനും വേണ്ടതൊക്കെ ചെയ്യുക.
അസ്സോസിയേഷനാൽ കഴിയും വിധത്തിലെല്ലാം അംഗങ്ങളുടെ താൽപര്യം സംരക്ഷിച്ചും അവരുടെ ഇടയിൽ പരസ്പര വിശ്വാസവും സഹകരണവും വളർത്തുക. അംഗങ്ങളുടെ ജീവിത സംരക്ഷണത്തിനുതകുന്ന തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികളും സഹായനിധിയും ഏർപ്പെടുത്തുക.
അംഗങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും, സേവന വേതന സംബന്ധമായ തർക്കങ്ങളും വ്യവഹാരങ്ങളുമുണ്ടായാൽ അത് പരിഹരിക്കുക.
അംഗങ്ങളും ഇടപാടുകാരും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുവാനും, സമൂഹത്തിലെ ഏറ്റവും നല്ല സേവന വേതന വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ഉത്തമ മാതൃകയാകുവാൻ അംഗങ്ങൾക്കുവേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുക.
.
നമ്മുടെ സംഘടന സ്വന്തമായി വാങ്ങിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രി പി. ജെ. ജോസഫ് അവര്‍കള്‍ 2016 ഏപ്രില്‍ 18 ന് തൊടുപുഴയില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് ശ്രി എ. വി. ജേക്കബ് അവര്‍കളുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു .
WhatsApp us